വരുമാന സർട്ടിഫിക്കറ്റുകള്‍ 2026 ജൂൺ 15-നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ്
June 9, 2026
2019 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ അംഗീകരിച്ചിട്ടുള്ള ഗുണഭോക്താക്കളില്‍ ഇനിയും വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത ഗുണഭോക്താക്കള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് 2026 ജൂൺ 30 വരെ സമയം അനുവദിച്ചിരുന്നു. നിലവില്‍ അതത് മാസം പെന്‍ഷന്‍ വിതരണം നടത്തുന്നതിനാല്‍ ജൂൺ മാസത്തിലെ പെന്‍ഷന്‍ വിതരണത്തിനായി സേവന സൈറ്റ് ജൂൺ പകുതിയോടുകൂടി സേവന സൈറ്റ് ക്ലോസ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അവശേഷിക്കുന്ന താഴെ കാണിച്ച ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റുകള്‍ 2026 ജൂൺ 15-നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.