This is a website for construction. The content on it is incomplete.
കെ സ്മാർട്ട് മുഖേന പരാതി നൽകുന്നതിന്

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് ഓൺലൈനായി പരാതി/പരാതിനിവേദനം സമർപ്പിക്കുന്ന വിധം

പരാതിയോ നിവേദനമോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകന് വിഷയം (Subject) തിരഞ്ഞെടുക്കുന്നതിലൂടെ അനുബന്ധ ഉപവിഷയങ്ങൾ (Subtypes) തിരഞ്ഞെടുക്കാനും, ആവശ്യമായ അധിക വിവരങ്ങൾ ചേർക്കാനും കഴിയും.

  • KSMART അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.

  • പരാതി/നിവേദനത്തിന്റെ (Complaint/Grievance) തരം തിരഞ്ഞെടുക്കുക.

  • അതിന് അനുയോജ്യമായ ഉപവിഭാഗം (Subtype) തിരഞ്ഞെടുക്കുക.

  • നിശ്ചിത സ്ഥലത്ത് പരാതിയുടെ വിശദാംശങ്ങൾ വ്യക്തമായി രേഖപ്പെടുത്തുക.

  • ‘Apply Self’ ബട്ടൺ തിരഞ്ഞെടുക്കുകയും തുടർന്ന് ‘Proceed’ ബട്ടൺ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

  • അടുത്ത സ്ക്രീനിൽ ആവശ്യമായ സ്ഥല വിവരങ്ങൾ (Location Details) നൽകി മുന്നോട്ട് പോകുക.

  • ആവശ്യമെങ്കിൽ അനുബന്ധ രേഖകൾ, ചിത്രങ്ങൾ, അല്ലെങ്കിൽ വീഡിയോ അപ്‌ലോഡ് ചെയ്യാം. (ഇത് നിർബന്ധമല്ല.)

  • അടുത്ത സ്ക്രീനിൽ പരാതിയുടെ പ്രിവ്യൂ പരിശോധിച്ച് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.

  • ഡിക്ലറേഷൻ അംഗീകരിച്ച് പരാതി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് സമർപ്പിക്കുക.