വാഴക്കാട് ഗ്രാമപഞ്ചായത്ത് ക്ഷയരോഗികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

October 29, 2026

വാഴക്കാട്: ടി.ബി. (ക്ഷയരോഗം) ബാധിതർക്കായുള്ള നിക്ഷയ് പോഷൺ പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രോഗികൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ നിർവ്വഹിച്ചു.

രോഗികൾക്ക് ചികിത്സയോടൊപ്പം കൃത്യമായ പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനു കോശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സ്വാഗതമാശംസിച്ചു.

വാഴക്കാട് ഗ്രാമപഞ്ചായത്ത് ക്ഷയരോഗികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു