ഇത് നിർമ്മാണത്തിനുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ

ഭൂമിശാസ്ത്രം

 

ഭൂപ്രകൃതി : വാഴക്കാട് ഗ്രാമപഞ്ചായത്ത് വളരെ വിശാലമായ ഒരു പ്രദേശമാണ്. മൊത്തം 23.78 ച.കി.മി വിസ്തീര്ണമുണ്ട്. ഭൂപ്രകൃതി അനുസരിച്ച് ഈ പ്രദേശത്തെ മലനിര, കുന്നിൻ തടങ്ങള്‍, ചെങ്കുത്തായ ചെരിവ്, ചെരിഞ്ഞ സമതലം വയൽ , തീരം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

മലനിര : വാഴക്കാട്  ഗ്രാമ പഞ്ചായത്തിൽ മൊത്തം വിസ്തീർണ്ണത്തിന്റെ 11%  ശതമാനം  മലനിരകളാണ്. സമുദ്രനിരപ്പിൽ നിന്ന് 134  മിറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങൾ ഇക്കൂട്ടത്തിലുണ്ട്. മലനിരകളിൽ 24% തരിശ് ഭൂമിയും പാറപ്രദേശവുമാണ് മൊത്തത്തിൽ ചെങ്കൽ പ്രദേശമാണ് അധികവും. ചിലയിടങ്ങളിൽ, കരിമ്പാറകളും ഉണ്ട്. മലനിരകളിൽ തെങ്ങ്, കശുമാവ്, റബ്ബർ കൃഷിയും ബാക്കി തരിശ് ഭൂമിയായും കാണുന്നു.  മലനിരകളുടെ ഏകദേശം 12% കുറ്റികാടുകളും പുല്ലുകളും  കാണപ്പെടുന്നത്.മൊത്തത്തിൽ ലാറ്ററേറ്റ് മണ്ണാണ് കാണപ്പെടുന്നത്. ഈ പ്രദേശങ്ങളിൽ മണ്ണൊലിപ്പ് കാരണം മേൽ മണ്ണ് നഷ്ടപ്പെടുന്നു.

കുന്നിൻ തടങ്ങൾ : കുന്നിൻ നിരകൾ ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണത്തിന്റെ 13 % വരും. കുന്നിൻ തടങ്ങളിൽ കുറ്റിക്കാടുകളും പുൽമേടുകളും കാര്യമായി കാണപ്പെടുന്നു. നിരപ്പായ പ്രതലത്തോട് കൂടിയ തടങ്ങളിൽ ജല സംഭരണശേഷി വർദ്ധിപ്പിക്കേണ്ടതാണ്.

ചെങ്കുത്തായ ചെരിവ് : ചെങ്കുത്തായ ചെരിവ് മൊത്തം പ്രദേശത്തിന്റെ 16% വരും, കുന്നിനെയും താഴ് വരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ചെരിവുകൾ ഭൂരിഭാഗവും കൃഷിക്ക് അനുയോജ്യമായ ഫലഭൂഷ്ടിയുള്ള പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളിൽ അങ്ങിങ്ങ് ഉയർന്ന് നിൽക്കുന്ന ചെങ്കൽപ്പാറകൾ ഉണ്ടെങ്കിലും തെങ്ങ്, റബ്ബർ, കശുമാവ് എന്നീ കൃഷികൾ കാണപ്പെടുന്നു.  അശാസ്ത്രീയമായ കൃഷി രീതി മണ്ണൊലിപ്പിൻ ആക്കം കൂട്ടുന്നു. തട്ട് തട്ടായി കുറുകെ വരമ്പ് നിർമ്മിച്ചാൽ മണ്ണൊലിപ്പ് തടയാനും കൃഷിക്ക് അനുയോജ്യമാക്കാനും സാധിക്കും.

ചെരിഞ്ഞ സമതലം : മൊത്തം വിസ്തീർണ്ണത്തിന്റെ 17 % വരും ഇത്തരത്തിലുള്ള പ്രദേശം. ഇവിടെ തെങ്ങ്, കമുക് ക്യഷി കാര്യമായി കൃഷി ചെയ്യുന്നു. ഫലഭൂഷ്ടമായ മണ്ണ് ഈ പ്രദേശങ്ങളിൽ കാണപ്പെടുന്നു. കുറഞ്ഞ മണ്ണൊലിപ്പ് താരതമ്യേന കുറവാണെങ്കിലും കുറഞ്ഞ തോതിൽ മണ്ണും ജലവും നഷ്ടപ്പെടുന്ന ഇത്തരം ചില പ്രദേശങ്ങളിൽ നിന്ന് ജലസ്രോതസ്സുകൾ ഉത്ഭവിക്കുന്നു, അയ്യൻ ചോല, മാണിയോട്ട് മൂല ഓട്ടുപാറ, പാലാചോല, പന്നികുഴി, എന്നിവ ഇക്കൂട്ടത്തിൽ ഉണ്ട് .

വയലുകൾ : മൊത്തം വിസ്തീർണ്ണത്തിന്റെ 25% വരും. വളരെ ഫലഭൂയിഷ്ഠമായ മണ്ണാണ് ഇവിടെ കാണപ്പെടുന്നത്. മലനിരകളുടെ ചെരുവുകളിലായി തോടുകളുടെ പാര്ശങ്ങളിലായി കാണപ്പെടുന്ന ഇത്തരം വയലുകൾ നെഷിക്ക് അനുയോജ്യമാണ്. ഗ്രാമ പഞ്ചായത്തിലെ പ്രധാന തോടുകൾ പാടങ്ങളുടെ പാർശ്വങ്ങളിൽ കൂടിയും ഇടയിൽ കൂടിയും കടന്നു പോകുന്നു. തോടുകൾ വേണ്ട രീതിയിൽ സൈഡ് കെട്ടാത്തത് വയലുകളിൽ മണ്ണ് കടന്ന് കൂടാൻ കാരണമാകുന്നു. ജലദൌർലഭ്യം വയലുകളിൽ കാണപ്പെടുന്നുണ്ട് ഇത് മൂലം വിരിപ്പ്. പുഞ്ചകൃഷി എന്നിവ ചെയ്യാൻ സാധിക്കുന്നു.. വയലുകളിൽ ഇടവിളയായി വാഴ, പച്ചക്കറി കൃഷി, തുടങ്ങിയവ ചെയ്യുന്നുണ്ട്.

തീരപ്രദേശം : ചാലിയാറിന്റെ തീരം ഉള്കൊള്ളുന്നതാണ് വാഴക്കാട് പഞ്ചായത്ത്. തീരപ്രദേശങ്ങൾ പലകാലങ്ങളിലായി രൂപപ്പെട്ടതാണ് മണൽ കലർന്ന മണ്ണും അങ്ങിങ്ങായി കറുത്ത മണ്ണുകാണപ്പെടുന്നു. ഈ പ്രദേശങ്ങളിൽ വേനൽ കാലങ്ങളിൽ ചെറിയ തോതിൽ കൃഷികൾ ചെയ്യപ്പെടുന്നു. ചാലിയാറിൽ നിന്ന് അമിതമായി മണൽ വാരിയതും കരഭാഗം ഇടിഞ്ഞ് വിസ്ത്രിതി കൂടിയതും ഈ പ്രദേശങ്ങളുടെ വിസ്ത്രിതി കുറഞ്ഞിട്ടുണ്ട്.

പരിസ്ഥിതി : പ്രകൃതിയുടെ വരദാനമായ വാഴക്കാട്  ഗ്രാമ പഞ്ചായത്തിന്റെ വടക്ക് ഭാഗത്ത്കൂടി ഒഴുകുന്ന ചാലിയാർ 1 മുതൽ 9  വാർഡുകളിൽ കൂടി കടന്നു പോകുന്നു. ഈ പ്രദേശത്തെ ഏറ്റവും വലിയ ജല സ്ത്രോതസ്സാണിത്. 13 കിലോമീറ്ററിൽ അധികം ചാലിയാര് തിരം നമുക്കുണ്ട്. ചാലിയാറിനെ  ആസൂത്രിതമായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ കുടിവെള്ള ക്ഷാമവും കാര്ഷിക  വിളകൾക്കുള്ള ജലക്ഷാമവും പരിഹരിക്കാൻ കഴിയും. കവണകല്ല് റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായെങ്കിലും ഉദ്ദേശിച്ച ഫലം ലഭ്യമായിട്ടില്ല. പ്രകൃതി സൗന്ദര്യം നിറത്ത ചാലിയാർ തീരത്ത് ടൂറിസം വികസനത്തിൻ സാധ്യതകൾ ഏറെയുണ്ട്. എന്നാൽ ഇന്ന്  ചാലിയാറിനെ പരമാവധി നശിപ്പിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വ്യാപകമായ മണൽ വാരൽ തീരത്തെ ക്യഷിഭൂമികളെയും കരഭാഗങ്ങളെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു.  മണ്ണൊലിപ്പും മണ്ണിടിച്ചിലും വ്യാപകമാണ്. പുഴ ആഴം കൂടുന്നത് മണ്ണിനടിയിലെ ജല വിധാനം  താഴുന്നതിൻ വരൾച്ച വരുന്നതിനും ഇടയാക്കുകയും റഗുലേറ്റർ കം ബ്രിഡ്ജിൻ താഴെ ഭാഗം 1, 2 വാർഡുകളിൽ ഉപ്പ് വെള്ളമാണ് ഇത് തടയുന്നതിനുള്ള സംവിധാനം ഇല്ല.