ഇത് നിർമ്മാണത്തിനുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഹരിത കര്‍മ്മ സേന

വാഴക്കാട് ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മ സേന പ്രവർത്തനം തുടങ്ങിതുമുതൽ മാലിന്യ നിർമ്മാർജ്ജനത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. നാടുനീളെ വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും തെങ്ങിൻ തോപ്പുകളിലുമെല്ലാം അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി ഉണ്ടായിരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഹരിതകർമ്മസേന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയ ശേഷം എല്ലാ മാസങ്ങളിലും ഓരോ വാർഡിലും കലണ്ടർ പ്രകാരം മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുകയും വീണ്ടും തരം തിരിച്ച് നിർമാർജ്ജനം ചെയ്ത് വരുന്നു. കുടുംബശ്രീ സംരംഭമായ ഹരിതകർമ്മസേന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.