Malappuram District
സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിനിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാം സ്ഥാനം

മാലിന്യ രഹിത പുതുയുഗ കേരളം ലക്ഷ്യമാക്കി നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിനിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ വാഴക്കാട് ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരം സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി-യിൽ നിന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആരിഫയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. 
ഈ ക്യാമ്പയിൻ പ്രവർത്തനങ്ങൾ മികവോടെ ലക്ഷ്യപ്രാപ്തിയിലെത്തിലെത്തിക്കാൻ പരിശ്രമിച്ച ഭരണ സമിതിയിലെ സഹപ്രവർത്തകർ, പഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പടെ ജീവനക്കാർ, എച് ഐ യുടെ നേതൃത്വത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ NSS വളണ്ടിയർമാർ, സ്കൗട്ട് അംഗങ്ങൾ NCC കേഡറ്റുകൾ, വ്യാപാരി സംഘടനകൾ, ബിൽഡിംഗ്‌ ഒണേഴ്സ്, തൊഴിലാളി ദാതാക്കൾ, റെസിഡൻസ് അസോസിയേഷൻ, തുടങ്ങീ കഴിഞ്ഞ ഒക്ടോബർ 2-ലെ ശുചീകരണ മഹാ യജ്ഞ്ത്തിൽ പങ്കാളികളായ നമ്മുടെ പഞ്ചായത്തിലെ എല്ലാവർക്കും അർഹതപ്പെട്ടതാണ് ഈ അംഗീകാരം.