തെരുവ് വിളക്കുകള്‍ ആനുവല്‍ മെയ്ന്റനൻസ് ചെയ്യന്നതിന് ടെണ്ടർ ക്ഷണിക്കുന്നു.
October 29, 2026
വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും തകരാറിലായവ റിപ്പയർ ചെയ്യലും (09/2026-2027) എന്ന പദ്ധതി പ്രകാരം പഞ്ചായത്തിന്റെ 1 മുതല്‍ 22 വരെയുള്ള വാർഡുകളിലെ ഇലക്ടിക്കല്‍ പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുളള തെരുവ് വിളക്കുകള്‍ ഒരു വർഷ കാലത്തേക്ക് മുഴുവന്‍ പ്രകാശിപ്പിച്ച് പ്രവർത്തനക്ഷമമാക്കുന്നതിന് ആനുവല്‍ മെയ്ന്റനൻസ് ചെയ്യന്നതിന് (എല്ലാ വിധത്തിലുള്ള ലേബര്‍ ചാർജും ഉൾപ്പെടെ) സൂപ്പർവൈസറി ലൈസൻസും, എ ക്ലാസ് / ബി ക്ലാസ് ലൈസൻസും ഉള്ള കരാറുകാരില്‍ നിന്ന് / സംസ്ഥാന വൈദ്യതി ബോർഡിൻറെ പ്രവർത്തികൾ ചെയ്ത് പരിചയമുള്ള കരാറുകാരില്‍ / നിയമാനുസൃത ഇലക്ടിക്കല്‍ കോൺട്രാക്ടർസ് ലൈസന്സു്ള്ള അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടർ ക്ഷണിക്കുന്നു. ഇലക്ട്രിക്ക് പോസ്റ്റ് ഒരു പ്രാവശ്യം മെയ്ന്റനൻസ് / സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ലേബർ ചാർജും ഒരു ദിവസത്തേക്കുള്ള വാഹന വാടകയും ഉൾപ്പെടെയുള്ള തുകയാണ് ടെണ്ടറിൽ കാണിക്കേണ്ടത്.