This is a website for construction. The content on it is incomplete.
ചാലിയാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജലഗതാഗത പദ്ധതികൾ ആരംഭിക്കും: ടി.പി. അഷറഫലി എം.എൽ.എ

June 9, 2026

വാഴക്കാട്: ചാലിയാർ പുഴയുടെ അനന്തസാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തി ജലഗതാഗതം ഉൾപ്പെടെയുള്ള പുതിയ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് കൊണ്ടോട്ടി നിയോജകമണ്ഡലം എം.എൽ.എ ടി.പി. അഷറഫലി പറഞ്ഞു. വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എട്ടാമത് ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണസംവിധാനത്തിന്റെ ആനുകൂല്യങ്ങളും വികസനങ്ങളും സമൂഹത്തിന്റെ താഴെക്കിടയിലുള്ള സാധാരണ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ സഹായിക്കുന്ന ജനസഭ പോലുള്ള ജനകീയ പരിപാടികൾ ഏറെ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ.പി. സുലൈമാൻ ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ കണ്ടാംതൊടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് സ്വാഗത പ്രസംഗം നടത്തി. വിവിധ പ്രശ്ന പരിഹാരങ്ങളോടൊപ്പം നാന്നൂറോളം പേർക്ക് മരുന്നിനുള്ള സഹായവും നൽകി.

ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുസ്തഫ വാഴക്കാട്, സി.ഇ. മുംതാസ് ബീഗം, എം. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആയിഷ മാരത്ത്, വജീദ ജെബിൻ, ഷമീന സലീം,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി സിദ്ദീഖ് മാസ്റ്റർ, കെ.എം.എ റഹിമാൻ, ആദം ചെറുവട്ടൂർ, അബ്ദുലത്തീഫ്, എം.സി നാസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മൈമൂന കരിമ്പനക്കുഴി, കെ.എം. ജമീല ടീച്ചർ, ബഷീർ സ്രാമ്പിയേക്കൽ, കെ.വി. മുഹമ്മദ്, മുത്തുകോയ തങ്ങൾ, കരീം പള്ളിയാളി, ഭാസ്കരൻ മാസ്റ്റർ, മുനീർ പുളിയേക്കൽ, സജിത രാജേഷ്, ഹഫ്സ ടീച്ചർ, ഷുബിൽ മായിപ്പയിൽ, പി.പി. സുഹ്റ, ലീല രാധാകൃഷ്ണൻ, ചിത്ര മണ്ണറോട്ട്, നസീറ ഫാസിൽ, നാരായണൻ മീനങ്ങോട്ട്, അഷ്റഫ് ചേനിയത്ത് എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.

വാഴക്കാട് ഗ്രാമപഞ്ചായത്ത് ജനസഭ ശ്രദ്ധേയമായി