വാഴക്കാട് പഞ്ചായത്തിലെ മുണ്ടുമുഴി ചിറ്റാരിക്കുന്ന് പ്രവർത്തിച്ചുവന്ന എസ് എസ് എ ഫുഡ് പ്രൊഡക്ഷൻ കീഴിലെ നൈസ് ബ്രഡ് കമ്പനി വാഴക്കാട് പഞ്ചായത്ത് അധികൃതർ പരിശോധിച്ച് അടച്ചുപൂട്ടി

July 7, 2026

വാഴക്കാട് പഞ്ചായത്തിലെ മുണ്ടുമുഴി ചിറ്റാരിക്കുന്ന് പ്രവർത്തിച്ചുവന്ന എസ് എസ് എ ഫുഡ് പ്രൊഡക്ഷൻ കീഴിലെ നൈസ് ബ്രഡ് കമ്പനി വാഴക്കാട് പഞ്ചായത്ത് അധികൃതർ പരിശോധിച്ച് അടച്ചുപൂട്ടി.ലൈസൻസ് ഹെൽത്ത് കാർഡ് ഇല്ലാതെ പ്രവർത്തിച്ച യൂണിറ്റ് ഡേറ്റ് കഴിഞ്ഞ് കേടായി തിരിച്ചെത്തുന്ന സാധനം വീണ്ടും പുനർ നിർമ്മിക്കുന്നതും പൊടിച്ച് തരികളാക്കി മറ്റ് ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്ഥാപനം  അടച്ചുപൂട്ടിയത്.


മാരക രോഗങ്ങൾ പടർന്ന് കയറുന്ന സാഹചര്യത്തിൽ ഒപ്പറേഷേൻ ക്ലിൻ ഷോട്ടിൻ്റെ ഭാഗമായി  വാഴക്കാട് ഗ്രാമ പഞ്ചായത്ത് കർശന പരിശോധനകൾ ആണ് വ്യാപാരസ്ഥാപനങ്ങളിലും ഭക്ഷ്യ ഉൽപ്പാദന കേന്ദ്രങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്നത്.എടവണ്ണപ്പാറ വാഴക്കാട് ആക്കോട് മുണ്ടുമുഴി തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും കർശന പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്ന് നടത്തിയ പരിശോധനയിലാണ് ആരെയും ഞെട്ടിക്കുന്ന ഗുരുതരമായ പ്രവർത്തികൾ ചെയ്ത മുണ്ടുമുഴിയിലെ എസ് എസ് എ നൈസ് വൈറ്റ് ബ്രെഡിന്റെ കട അടച്ചുപൂട്ടിയത്.

നിർമ്മാണ യൂണിറ്റിന്റെ കോണി കൂടിൽ മുകൾഭാഗത്തായി വിൽക്കാനാവാതെ തിരിച്ച് വന്ന കേടായ ബ്രഡ്ഡുകൾ വീണ്ടും വേർതിരിക്കുകയും പൊടിച്ച് അരിപ്പ ഉപയോഗിച്ച് വീണ്ടും ചാക്കിലാക്കുന്ന കാഴ്ചകളാണ് കണ്ടെത്തിയത്.അതോടൊപ്പം എക്സ്പെയറിയായി തിരിച്ചുവന്ന സാധനങ്ങൾ വീണ്ടും  ചൂടാക്കി മറ്റ് ഉൽപ്പന്നങ്ങൾ ആക്കുന്നതും പരിശോധനയിൽ കണ്ടെത്തി.കട അടച്ചു പൂട്ടാനും ഉടമകൾക്ക് ഫൈൻ കെട്ടാനും തീരുമാനിച്ചു

പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി വി സജീഷ്, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡി ഷാജു പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഡാനിഷ് വി ,ഹെഡ് ക്ലർക്ക് സൈദ് അക്ബർ ബാദുഷ ഖാൻ,സീനിയർ ക്ലർക്ക് എം സജിത,ക്ലാർക്ക് രജീഷ് വി ജി ഓവർസിയർ അമീൻ റാഷിദ് എം ,മുസ്തഫ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഭിജിത്ത് അശോക് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

ബ്രഡ് കമ്പനി വാഴക്കാട് പഞ്ചായത്ത് അധികൃതർ പരിശോധിച്ച് അടച്ചുപൂട്ടി